യെസ് ബാങ്ക് തട്ടിപ്പ് കേസ്: റാണാ കപൂറിന്റെ ലണ്ടനിലെ ഫ്‌ളാറ്റ് ഇ.ഡി കണ്ടുകെട്ടി

ഇയാളുടെ ഉടമസ്ഥതയിലുള്ള 127 കോടി രൂപ മൂല്യമുള്ള ഫ്‌ളാറ്റാണ് കണ്ടുകെട്ടിയത്
യെസ് ബാങ്ക് തട്ടിപ്പ് കേസ്: റാണാ കപൂറിന്റെ ലണ്ടനിലെ ഫ്‌ളാറ്റ് ഇ.ഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: യെസ് ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി റാണാ കപൂറിന്റെ ലണ്ടനിലെ ഫ്‌ളാറ്റ് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് കണ്ടുകെട്ടി. യെസ് ബാങ്കിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് റാണ. ഇയാളുടെ ഉടമസ്ഥതയിലുള്ള 127 കോടി രൂപ മൂല്യമുള്ള ഫ്‌ളാറ്റാണ് കണ്ടുകെട്ടിയതെന്ന് 'ഹിന്ദുസ്ഥാന്‍ ടൈംസ്‌' റിപ്പോര്‍ട്ട് ചെയുന്നു.

2017 ലാണ് ഡൂഇറ്റ് ക്രിയേഷന്‍സ് ജെഴ്‌സി ലിമിറ്റഡിന്റെ പേരില്‍ റാണ ഈ ഫ്‌ളാറ്റ് വാങ്ങിയത്. അന്ന് അതിന് 93 കോടി രൂപയായിരുന്നു വില. ഈ ഫ്‌ളാറ്റ് വിറ്റ് പണമാക്കി മാറ്റാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഇ.ഡി കണ്ടുകെട്ടിയത്. നിരവധി പ്രോപ്പര്‍ട്ടി വെബ്‌സൈറ്റുകളില്‍ ഫ്‌ളാറ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

യെസ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ ഇതുവരെ 2011 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. 600 കോടി രൂപ കപൂറിന്റെ സ്വത്തുക്കളും 1411 കോടി രൂപ വധാവന്‍ സഹോദരന്‍മാരുടെയുമാണ്. മറ്റൊരു കേസില്‍ കപൂറിന്റെ 307 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.

Related Stories

Anweshanam
www.anweshanam.com