ക​ര്‍​ണാ​ട​ക​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​യെ മാ​റ്റി

കേ​ര​ള​ത്തെ മാ​തൃ​ക​യാ​ക്കു​മെ​ന്ന് പു​തി​യ മ​ന്ത്രി സുധാകര്‍
ക​ര്‍​ണാ​ട​ക​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​യെ മാ​റ്റി

ബം​ഗ​ളൂ​രു: കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന​തി​നി​ടെ ബി. ​ശ്രീ​രാ​മ​ലു​വി​നെ ക​ര്‍​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദ്യൂ​ര​പ്പ. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​കെ. സു​ധാ​ക​റി​നാ​ണ് ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് ബി​ജെ​പി​യി​ലെ​ത്തി​യ നേ​താ​വാ​ണ് സു​ധാ​ക​ര്‍. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യി​ലാ​ണ് വ​കു​പ്പ് കൈ​മാ​റി​യ​ത്. ശ്രീ​രാ​മ​ലു​വി​ന് സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പാ​ണ് മു​ഖ്യ​മ​ന്ത്രി ന​ല്‍​കി​യി​ട്ടു​ള്ള​ത്.‌

അയല്‍ സംസ്ഥാനമായ കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ പരിപാലന സംവിധാനം പ്രശസ്തിയാര്‍ജിച്ചതാണ്. കേരളത്തെ മാതൃകയാക്കി മുന്നോട്ടുപോകും. സംസ്ഥാനത്തെ ആരോഗ്യ പരിപാലന സംവിധാനം ശക്തമാക്കുമെന്നും മൈസുരു മേഖലയിലെ കോവിഡ്​ മരണനിരക്ക്​ കുറക്കാന്‍ പ്രഥമ പരിഗണന നലകുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും സംസ്​ഥാനത്തെ സ്​ഥിതി മെച്ചെപ്പെടുത്താന്‍ ഒത്തൊരുമിബചച്​ പ്രവര്‍ത്തിക്കുമെന്ന്​ സുധാകര്‍ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com