റോഡ് നിർമ്മാണ പദ്ധതികളിൽ ചൈനീസ് കമ്പനികളെ അനുവദിക്കില്ല: കേന്ദ്ര മന്ത്രി
India

റോഡ് നിർമ്മാണ പദ്ധതികളിൽ ചൈനീസ് കമ്പനികളെ അനുവദിക്കില്ല: കേന്ദ്ര മന്ത്രി

ചൈനീസ് കമ്പനികളുടെ കൂട്ടുസംരംഭങ്ങൾക്ക് റോഡ് നിർമ്മാണത്തിന് അനുമതി നൽകില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി

By News Desk

Published on :

ന്യുഡൽഹി: ഇന്ത്യയിലെ റോഡ് നിർമ്മാണമടക്കമുള്ള പദ്ധതികളിൽ ഇനി ചൈനീസ് കമ്പനികളെ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന.

ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ ചൈനീസ് നിക്ഷേപകരെ പ്രോത്സാഹിപ്പിക്കില്ലയെന്നും സംയുക്ത റോഡ് നിർമ്മാണ സംരംഭങ്ങളിലും ചൈനീസ് കമ്പനികളെ അനുവദിക്കില്ലയെന്നും ചൈനീസ് കമ്പനികളുടെ കൂട്ടുസംരംഭങ്ങൾക്ക് റോഡ് നിർമ്മാണത്തിന് അനുമതി നൽകില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. മാത്രമല്ല ഹൈവൈ നിർമ്മാണ പദ്ധതികളിൽ ചൈനീസ് കമ്പനികളെ വിലക്കികൊണ്ടും ഇന്ത്യൻ കമ്പനികൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവു വരുത്തിക്കൊണ്ടുമുള്ള പുതിയ സർക്കാർ നയം ഉടൻ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിലുള്ള പദ്ധതികൾക്കും വരാനിരിക്കുന്ന ടെൻഡറുകൾക്കും പുതിയ തീരുമാനം ബാധകമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വൻകിട നിർമ്മാണ പദ്ധതികളിൽ പങ്കാളികളാകുന്ന വിധത്തിൽ ഇന്ത്യൻ കമ്പനികൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനുവേണ്ട നിർദ്ദേശങ്ങൾ ഹൈവേ സെക്രട്ടറിക്കും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാനും നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Anweshanam
www.anweshanam.com