യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണ രേ​ഖ; ചൈ​ന​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങള്‍ ത​ള്ളി​ ഇ​ന്ത്യ

യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണ രേ​ഖ സം​ബ​ന്ധി​ച്ച്‌ പൊ​തു​വാ​യ ധാ​ര​ണ​യി​ലെ​ത്താ​ന്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു

യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണ രേ​ഖ; ചൈ​ന​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങള്‍ ത​ള്ളി​ ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: ല​ഡാ​ക്കി​ലെ യ​ഥാ​ര്‍ഥ നി​യ​ന്ത്ര​ണ രേ​ഖ​യു​ടെ സ്ഥാ​നം സം​ബ​ന്ധി​ച്ച ചൈ​നീ​സ് അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ തള്ളി ഇ​ന്ത്യ. 1959-ല്‍ ​ചൈ​ന ന​ട​ത്തി​യ അ​വ​കാ​ശ​വാ​ദം പ​ര​സ്പ​ര സ​മ്മ​ത​മി​ല്ലാ​തെ​യാ​യി​രു​ന്നെ​ന്നും ഇ​ന്ത്യ ഓ​ര്‍​മ​​പ്പെ​ടു​ത്തി.

യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണ രേ​ഖ സം​ബ​ന്ധി​ച്ച്‌ പൊ​തു​വാ​യ ധാ​ര​ണ​യി​ലെ​ത്താ​ന്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

യഥാര്‍ഥ നിയന്ത്രണരേഖ സംബന്ധിച്ച 1959 ലെ കാഴ്ചപ്പാടാണ് പിന്തുണയ്ക്കുന്നതെന്ന് നേരത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. അഞ്ചുമാസം നീണ്ടുനിന്ന ലഡാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചൈനയുടെ ഈ വാദം.

എന്നാല്‍ യഥാര്‍ഥ നിയന്ത്രണ രേഖയുടെ സ്ഥാനം സംബന്ധിച്ച ചൈനയുടെ ശാഠ്യം 1993 ലും 1996 ലും 2005 ലും ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി കരാറുകള്‍ക്ക് വിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 1959 നവംബര്‍ ഏഴിന് അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ലാ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള യഥാര്‍ഥ നിയന്ത്രണ രേഖയാണ് അവര്‍ മാനിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ 1993 ലും 96 ലും 2005 ലും ഇന്ത്യയും ചൈനയും ഏര്‍പ്പെട്ട ഉഭയകക്ഷി കരാറുകളില്‍ യഥാര്‍ഥ നിയന്ത്രണ രേഖയുടെ സ്ഥാനം സംബന്ധിച്ച പൊതുധാരണയില്‍ എത്താന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ പ്രതികരണത്തിലായിരുന്നു കേന്ദ്ര വിദേശകാര്യ വക്താവ് ഇങ്ങനെ പ്രതികരിച്ചത്.

എല്‍എസിയുടെ കാര്യത്തില്‍ ധാരണയിലെത്താനുള്ള നീക്കങ്ങള്‍ 2003 വരെ ഇരുഭാഗത്തുനിന്നും ഉണ്ടായിരുന്നു. എന്നാല്‍ അത് തുടരാനുള്ള സന്നദ്ധത പിന്നീട് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇന്ത്യ എക്കാലത്തും യഥാര്‍ഥ നിയന്ത്രണ രേഖ മാനിച്ചിട്ടുണ്ട്. നിയന്ത്രണരേഖ ലംഘിക്കാനും നിലവിലെ സ്ഥിതിക്ക് മാറ്റംവരുത്താനും ചൈനയുടെ ഭാഗത്തുനിന്നാണ് ശ്രമം നടന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടുത്തിടെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com