യുപിയില്‍ ബലാത്സംഗകേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത വനിതാ നേതാവിന് ക്രൂരമര്‍ദ്ദനം

താരാ യാദവിനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്
യുപിയില്‍ ബലാത്സംഗകേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത വനിതാ നേതാവിന് ക്രൂരമര്‍ദ്ദനം

ഉത്തര്‍പ്രദേശ്: കോണ്‍ഗ്രസ് യോഗത്തിനിടെ വനിതാ നേതാവിനെ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ഡിയോറിയ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചോദ്യം ചെയ്ത താരാ യാദവിനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്- പിഒ ഇന്ത്യ റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് ഡിയോറിയ ഉള്‍പ്പെടെ അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഡിയോറിയ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച മുകുന്ദ് ഭാസ്‌കര്‍ മണി ത്രിപാദിക്ക് എതിരെയാണ് താരാ യാദവ് രംഗത്തുവന്നത്. പീഡനക്കേസ് പ്രതിക്ക് സീറ്റ് നല്‍കിയതിനെ താരാ യാദവ് ചോദ്യം ചെയ്യ്തു.ഇതെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ താരയെ ആക്രമിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചു. കോണ്‍ഗ്രസ് നേതാവ് മുകുന്ദ് മണി ഭാസ്‌കര്‍ പീഡന കേസിലെ പ്രതിയാണെന്നും അദ്ദേഹത്തിന് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയത് സമൂഹത്തിന് തെറ്റായ പ്രതിച്ഛായ നല്‍കുമെന്നും താര യാദവ് മാധ്യമങ്ങളോട് പറഞ്ഞു. നേതാവ് മുകുന്ദ് മണി ഭാസ്്കറിന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന് താന്‍ സച്ചിന്‍ നായിക്കിനോട് ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാവരും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com