മൂന്ന് ആശുപത്രികളില്‍ പ്രവേശനം നിഷേധിച്ചതോടെ യുവതി ഓട്ടോയില്‍ പ്രസവിച്ചു; കുഞ്ഞിന് ദാരുണാന്ത്യം
India

മൂന്ന് ആശുപത്രികളില്‍ പ്രവേശനം നിഷേധിച്ചതോടെ യുവതി ഓട്ടോയില്‍ പ്രസവിച്ചു; കുഞ്ഞിന് ദാരുണാന്ത്യം

കിടക്ക ഒഴിവില്ലെന്ന് പറഞ്ഞാണ് ശ്രീരാമപുര ഗവണ്‍മെന്റ് ആശുപത്രിയും വിക്ടോറിയ ആശുപത്രിയും വാണിവിലാസും യുവതിയെ മടക്കിയത്.

By News Desk

Published on :

ബാംഗ്‌ളൂര്‍: ബാംഗ്‌ളൂരില്‍ ഗര്‍ഭിണിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ തയ്യാറാകാതിരുന്നതോടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. കിടക്ക ഒഴിവില്ലെന്ന് പറഞ്ഞാണ് ബാംഗ്‌ളൂരിലെ ശ്രീരാമപുര ഗവണ്‍മെന്റ് ആശുപത്രിയും വിക്ടോറിയ ആശുപത്രിയും വാണിവിലാസും യുവതിയെ മടക്കിയത്. ആറ് മണിക്കൂറോളമാണ് യുവതിയും അമ്മയും ആശുപത്രി തേടി അലഞ്ഞത്. ഇതിനൊടുവില്‍ യുവതി ഓട്ടോ റിക്ഷയില്‍ പ്രസവിക്കുകയായിരുന്നു. പിന്നാലെ കെസി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

കഴിഞ്ഞ 10 ദിവസത്തിനിടെ പരിചരണം കിട്ടാതെ രണ്ട് നവജാത ശിശുക്കളാണ് ബാംഗളൂരുവില്‍ മരിച്ചത്. ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ബംഗളൂരുവില്‍ കോവിഡ് കേസുകള്‍ കൂടുന്നതോടെ മറ്റ് ചികിത്സകള്‍ക്ക് ആശുപത്രികളില്‍ പ്രവേശനം കിട്ടുന്നില്ലെന്ന് പരാതികള്‍ ഉയരുന്നുണ്ട്.

ഇന്നലെ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്ത 3648 കോവിഡ് കേസുകളില്‍ 1452ഉം ബാംഗ്‌ളൂരിലാണ്. ബംഗ്‌ളൂരിലെ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സക്കും 50 ശതമാനം മറ്റ് ചികിത്സകള്‍ക്കും മാറ്റിവെയ്ക്കണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ഉത്തരവിട്ടിട്ടുണ്ട്.

Anweshanam
www.anweshanam.com