Screenshot grab from video
Screenshot grab from video
India

അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ച സംഭവം; യുപിയില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തര്‍ക്കവുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതി അന്വേഷിച്ചിരുന്ന അമേഠിയിലെ പോലീസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്

News Desk

News Desk

ലഖ്​നോ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നില്‍ യുവതിയും മകളും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്പെന്റ് ചെയ്തു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതി അന്വേഷിച്ചിരുന്ന അമേഠിയിലെ പോലീസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. പോലീസിന്റെ നിഷ്ക്രിയത്വം ആരോപിച്ച്‌ കഴിഞ്ഞ ദിവസമാണ് യുവതിയും മകളും ലക്‌നൗവിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. താന്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇടപെട്ടില്ലെന്നായിരുന്നു ആരോപണം. ഗുരുതരമായി പരിക്കേറ്റ ഇരുവരും ലഖ്നൗവിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

കർശന സുരക്ഷ പ്രദേശമായ ലോക്​ഭവനിലെ മുഖ്യമന്ത്രിയുടെ ഓഫിസിന്​ മുന്നിലെത്തി അമ്മയും മകളും തീകൊളുത്തുകയായിരുന്നു. ഉടൻത​െന്ന പൊലീസ്​ സ്​ഥലത്തെത്തി തീയണച്ച്​ ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ്​ വിവരം.

Anweshanam
www.anweshanam.com