മിനിമം താങ്ങുവില ഉറപ്പ് നല്‍കിയില്ലെങ്കില്‍ രാജിവെയ്ക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി

ക​ര്‍​ഷ​ക​ര്‍ പ്രക്ഷോഭത്തിൽ ഉ​റ​ച്ചു​നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മന്ത്രിയുടെ പ്ര​ഖ്യാ​പ​നം.
മിനിമം താങ്ങുവില ഉറപ്പ് നല്‍കിയില്ലെങ്കില്‍ രാജിവെയ്ക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി

ന്യൂ ഡൽഹി: ക​ര്‍​ഷ​ക​ര്‍​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പ് ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ രാ​ജി​വ​യ്ക്കു​മെ​ന്ന് ഹ​രി​യാ​ന ഉ​പ​മു​ഖ്യ​മ​ന്ത്രി ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല. കേ​ന്ദ്ര​സ​ര്‍​ക്കാ​ർ മുന്നോട്ട് വെച്ച അ​നു​ന​യ നീ​ക്ക​ങ്ങ​ള്‍ ത​ള്ളി ക​ര്‍​ഷ​ക​ര്‍ പ്രക്ഷോഭത്തിൽ ഉ​റ​ച്ചു​നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മന്ത്രിയുടെ പ്ര​ഖ്യാ​പ​നം.

'ഞങ്ങളുടെ ദേശീയ പ്രസിഡണ്ട് നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എം.എസ്.പി ഉറപ്പുവരുത്തുന്നതിനാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അത് സാധ്യമാക്കാനായില്ലെങ്കില്‍ എന്റെ സ്ഥാനം ഞാന്‍ രാജിവെക്കും', ചൗ​ട്ടാ​ല​ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com