കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഖുശ്ബു

ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണ അറിയിച്ചതിനു പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ഉണ്ടായത്.
കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഖുശ്ബു

ചെന്നൈ: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ് ദേശീയ നേതാവും നടിയുമായ ഖുശ്ബു. കോണ്‍ഗ്രസില്‍ പൂര്‍ണമായും സംതൃപ്തയാണെന്നും മറ്റു പാര്‍ട്ടികളില്‍ ചേരുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഖുശ്ബു പറഞ്ഞു. ഡല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഖുശ്ബു നിലപാട് വ്യക്തമാക്കിയത്.

ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണ അറിയിച്ചുക്കൊണ്ട് ഖുശ്ബു രംഗത്തെത്തിയതിന് പിന്നാലെ നടി കോണ്‍ഗ്രസ് വിടുകയാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസനയത്തിലെ ചില നിര്‍ദേശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയ സമയത്ത് തന്നെ നയത്തെ സ്വാഗതം ചെയ്തുക്കൊണ്ട് തമിഴ്‌നാട് കോണ്‍ഗ്രസ് വക്താവായ ഖുശ്ബു രംഗത്തെത്തിയത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ബിജെപിയിലേക്ക് ചേക്കേറുന്ന അടുത്ത കോണ്‍ഗ്രസ് നേതാവായിരിക്കും ഖുശ്ബുവെന്ന പ്രചാരണങ്ങളും ഇതോടൊപ്പം ശക്തമായി. എന്നാല്‍ താന്‍ ബിജെപിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നടി ആ സമയത്ത് തന്നെ പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിലപാട് വ്യക്തമാക്കി അവര്‍ പലതവണ രംഗത്തെത്തുകയും ചെയ്തു.

Related Stories

Anweshanam
www.anweshanam.com