ഏഴാം ഘട്ട ചര്‍ച്ച പുരോഗമിക്കുന്നു; നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍.
ഏഴാം ഘട്ട ചര്‍ച്ച പുരോഗമിക്കുന്നു; നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരും കര്‍ഷക പ്രതിനിധികളും തമ്മിലുള്ള ഏഴാം ഘട്ട ചര്‍ച്ച പുരോഗമിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. താങ്ങുവില ഉറപ്പാക്കുന്നതില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് പാസാക്കിയാല്‍ മതി. താങ്ങുവിലയ്ക്ക് നിയമസാധുത നല്‍കാന്‍ ഇപ്പോള്‍ ലോക്‌സഭയിലുള്ള സ്വകാര്യ ബില്‍ അംഗീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്കായി രണ്ടു മിനിട്ടു മൗനം ആചരിച്ചുകൊണ്ടാണ് ചര്‍ച്ച ആരംഭിച്ചത്. ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പിയുഷ് ഗോയല്‍ , സോം പ്രകാശ് എന്നിവരും സമരം ചെയ്യുന്ന കര്‍ഷകരെ പ്രതിനിധീകരിച്ചു 41 നേതാക്കളും പങ്കെടുക്കുന്നുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com