തെ​ര. ​ക​മ്മീ​ഷ​നെ​തി​രെ പ​രാ​തിയുമായി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭാ​ര്യ

പ​ശ്ചി​മ ബം​ഗാ​ളി​ലെ ഖ​ര്‍​ദ​യി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന കാ​ജ​ല്‍ സി​ന്‍​ഹ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ഏ​പ്രി​ല്‍ 25ന് ​മ​രി​ച്ച​ത്
തെ​ര. ​ക​മ്മീ​ഷ​നെ​തി​രെ പ​രാ​തിയുമായി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച  സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭാ​ര്യ

കൊല്‍ക്കത്ത: തെ​രഞ്ഞെടുപ്പ് ​ക​മ്മീ​ഷ​നെ​തി​രെ പ​രാ​തിയുമായി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച തൃണമുല്‍ കോണ്‍ഗ്രസ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭാ​ര്യ. കമ്മീഷനെതിരെ കൊലക്കുറ്റമാരോപിച്ചാണ് മരിച്ച സ്ഥാനാര്‍ത്ഥി കാജല്‍ സിന്‍ഹയുടെ ഭാര്യ രംഗത്തെത്തിയത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഖ​ര്‍​ദ​യി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന കാ​ജ​ല്‍ സി​ന്‍​ഹ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ഏ​പ്രി​ല്‍ 25ന് ​മ​രി​ച്ച​ത്.

തെ​രഞ്ഞെടുപ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​വും അ​വ​ഗ​ണ​ന​യു​മാ​ണ് നി​ര​വ​ധി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ആ​രോ​പി​ച്ച്‌ കാ​ജ​ല്‍ സി​ന്‍​ഹ​യു​ടെ ഭാ​ര്യ ന​ന്ദി​ത സി​ന്‍​ഹ ഡെ​പ്യൂ​ട്ടി തെ​ര. ക​മ്മീ​ഷ​ണ​ര്‍ സു​ദീ​പ് ജെ​യി​നി​നും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മെ​തി​രെ കേ​സ് ന​ല്‍​കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ രാ​ജ്യം പോ​രാ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്ബോ​ള്‍ ബം​ഗാ​ളി​ല്‍ എ​ട്ട് ഘ​ട്ട​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ത​ന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​യെ​ന്ന് ന​ന്ദി​ത ആ​രോ​പി​ക്കു​ന്നു.

കൊറോണ ശെവറസ് പ്രതിസന്ധിയെ നേരിടാന്‍ രാജ്യം മുഴുവന്‍ ബുദ്ധിമുട്ടുന്നതിനിടയില്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു. 2021 മാര്‍ച്ച്‌ 27 മുതല്‍ 2021 ഏപ്രില്‍ 29 വരെ എട്ട് ഘട്ടങ്ങളായാണ് പശ്ചി ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ തമിഴ്‌നാട്, കേരളം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ഒറ്റ ദിവസം കൊണ്ഖും അസമില്‍ മൂന്ന് ഘട്ടങ്ങളായും തിരഞ്ഞെടുപ്പ് നടത്തിയെന്നതും അവര്‍ പോലീസിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകാര്യം ചെയ്തതിനെ മദ്രാസ് ഹൈക്കോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് നന്ദിത സിന്‍ഹയുടെ നീക്കം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com