കോവിഡ് പ്രതിരോധത്തിലെ ധാരാവി മോഡല്‍ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
India

കോവിഡ് പ്രതിരോധത്തിലെ ധാരാവി മോഡല്‍ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ധാരാവി മോഡല്‍ മാതൃകാപരമെന്ന് ലോകാരോഗ്യ സംഘടന.

By News Desk

Published on :

ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ധാരാവി മോഡല്‍ മാതൃകാപരമെന്ന് ലോകാരോഗ്യ സംഘടന. പരിശോധന, ഉറവിടം കണ്ടെത്തല്‍, ചികിത്സ എന്നീ കാര്യങ്ങളില്‍ ധാരാവി മികച്ച മാതൃക സൃഷ്ടിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ധാരാവി. ജൂണില്‍ ഹോട്‌സ്‌പോട്ടായിരുന്ന ധാരാവിയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായി. വിയറ്റ്‌നാം, കംബോഡിയ, തായ്‌ലന്‍ഡ്, ന്യൂസിലാന്‍ഡ്, ഇറ്റലി, സ്‌പെയിന്‍, തെക്കന്‍ കൊറിയ എന്നിവക്കൊപ്പമാണ് ഡബ്ല്യുഎച്ച്ഒ മേധാവി ധാരാവിയുടെ പേരും പരാമര്‍ശിച്ചത്.

കൊറോണ വൈറസിനെ തുരത്താന്‍ ധാരാവി നടത്തിയ പ്രയത്‌നത്തെ അംഗീകരിച്ച ലോകാരോഗ്യ സംഘടനക്ക് മന്ത്രി ആദിത്യ താക്കറെ നന്ദി രേഖപ്പെടുത്തി. അതേസമയം രാജ്യത്ത് കോവിഡ് ബാധിതര്‍ 8 ലക്ഷവും മരണം 22000വും കടന്നു. 63 ശതമാനമാണ് രോഗമുക്തി നേടിയവരുടെ നിരക്ക്.

Anweshanam
www.anweshanam.com