വാട്സ് ആപ്പ് ചാറ്റ്: അര്‍ണബ് ഗോസ്വാമിയെ കുരുക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

അര്‍ണബ് ഗോസ്വാമിക്ക് എങ്ങനെയാണ് അത്രയും തന്ത്രപ്രധാനമായ വിവരങ്ങള്‍ ലഭിച്ചതെന്നതില്‍ കേന്ദ്രം മറുപടി പറയണമെന്ന് ദേശ്മുഖ്
വാട്സ് ആപ്പ് ചാറ്റ്: അര്‍ണബ് ഗോസ്വാമിയെ കുരുക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

മുംബൈ: പുറത്തുവന്ന റിപ്പബ്ലിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിയുടെ വിവാദ വാട്സ് ആപ്പ് ചാറ്റിന്റെ പശ്ചാത്തലത്തിൽ അർണബിനെ കുരുക്കാൻ മഹാരാഷ്ട്ര സര്‍ക്കാര്‍. സംഭവത്തില്‍ മഹാരാഷ്ട്ര ആഭ്യന്ത്രമന്ത്രി അനില്‍ ദേശ്മുഖ് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി. ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ടിന്‍റെ പരിധിയില്‍ അര്‍ണബിനെതിരെ കേസെടുക്കാന്‍ സാധിക്കുമോ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

2019ല്‍ നടന്ന ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ബാര്‍ക് സി ഇ ഒ പാര്‍ഥോദാസ് ഗുപ്തയുമായി സംസാരിക്കുന്നതാണ് പുറത്തുവന്ന വാട്ട്സ്‌ആപ്പ് ചാറ്റുകള്‍. അര്‍ണബ് ഗോസ്വാമിക്ക് എങ്ങനെയാണ് അത്രയും തന്ത്രപ്രധാനമായ വിവരങ്ങള്‍ ലഭിച്ചതെന്നതില്‍ കേന്ദ്രം മറുപടി പറയണമെന്ന് ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.

ബലാകോട്ട് ആക്രമണം നടക്കുന്നതിന്‍റെ മൂന്ന് ദിവസം മുന്‍പ് തന്നെ അര്‍ണബിന് അതിനെ കുറിച്ച വിവരങ്ങള്‍ അറിയാമായിരുന്നുവെന്നാണ് വാട്ട്സ്‌ആപ്പ് ചാറ്റ് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, സൈനിക തലവന്‍ എന്നിങ്ങനെ ചുരുങ്ങിയ ആളുകള്‍ക്ക് മാത്രം ലഭ്യമാകുന്ന തന്ത്രപ്രധാനമായ വിവരങ്ങള്‍ ഗോസ്വാമിക്ക് ലഭിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്നും ദേശ്മുഖ് പറഞ്ഞു.

സംഭവത്തില്‍ 1923ലെ ഒഫിഷ്യല്‍ സീക്രട്ട്സ് ആക്‌ട് പ്രകാരം കേസെടുക്കാന്‍ സാധിക്കുമോ എന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com