പ്രധാനമന്ത്രിയായാല്‍ എന്തു ചെയ്യും? മറുപടിയുമായി രാഹുല്‍ഗാന്ധി

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുമെന്ന് രാഹുല്‍.
പ്രധാനമന്ത്രിയായാല്‍ എന്തു ചെയ്യും? മറുപടിയുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. താനാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ വളര്‍ച്ചാ കേന്ദ്രീകൃത നയങ്ങളേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

വളര്‍ച്ചാ കേന്ദ്രീകൃതമായ ആശയത്തില്‍ നിന്ന് തൊഴില്‍ കേന്ദ്രീകൃതമായ ആശയത്തിലേക്ക് നീങ്ങും. നമുക്ക് വളര്‍ച്ച ആവശ്യമാണെങ്കിലും ഉല്‍പാദനവും തൊഴിലവസരങ്ങളും മൂല്യവര്‍ദ്ധനവും ഉയര്‍ത്താനായി ഞങ്ങള്‍ എല്ലാം ചെയ്യും. ഒന്‍പത് ശതമാനം വളര്‍ച്ച നിരക്കിലല്ല തന്റെ താല്‍പര്യമെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com