മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും: തേജസ്വി സുര്യ

ബംഗാളില്‍ 294 സീറ്റുകളില്‍ 200 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് തേജസ്വി പറഞ്ഞു
മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും: തേജസ്വി സുര്യ

കൊല്‍ക്കത്ത: മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് ബിജെപി എംപി തേജസ്വി സുര്യ. ബംഗാളില്‍ 294 സീറ്റുകളില്‍ 200 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് തേജസ്വി പറഞ്ഞു. മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ടുഘട്ടങ്ങളായിട്ടാണ് പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

'പശ്ചിമ ബംഗാളില്‍ 200 സീറ്റുകളില്‍ കൂടുതല്‍ ബിജെപി നേടും. മുഖ്യമന്ത്രിക്കസേരയിലുള്ള മമത ബാനര്‍ജിയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. മെയ് മൂന്നിന് പശ്ചിമ ബംഗാളിന് പുതിയ മുഖ്യമന്ത്രിയെ ലഭിക്കും. ബംഗാളില്‍ രക്തച്ചൊരിച്ചിലോ, രാഷ്ട്രീയ കൊലപാതകങ്ങളോ ഇനി ഉണ്ടാകില്ല. കാരണം ഇനി ഭരിക്കാന്‍ പോകുന്നത് ബിജെപി മുഖ്യമന്ത്രിയാണ്' തേജസ്വി സുര്യ പറഞ്ഞു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ബിജെപി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ 200 അധികം സീറ്റുകള്‍ നേടുമെന്നും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് നേരത്തെ പറഞ്ഞിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com