പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടി
India

പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടി

വലിയ പെരുന്നാളിനെയും സ്വതന്ത്ര്യദിനത്തേയും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

By News Desk

Published on :

കൊല്‍ക്കത്ത: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന്‍ പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ നീട്ടി. കോവിഡ് കണ്ടെയന്‌മെന്റ് സോണുകളില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടിയതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.

ആഴ്ചയില്‍ രണ്ട് തവണ സംസ്ഥാനം പൂര്‍ണമായും അടച്ചിടും. ആഗസ്റ്റ് 31 വരെ ഏതൊക്കെ ദിവസങ്ങളിലാണ് ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കുകയെന്ന വിവരവും പുറത്തുവിട്ടു.

വലിയ പെരുന്നാളിനെയും സ്വതന്ത്ര്യദിനത്തേയും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മതപരമായ ആഘോഷമായതിനാല്‍ ഈ ആഴ്ച ലോക്ക്ഡൗണ്‍ ചെയ്യില്ല. ജനങ്ങളില്‍ നിന്നും കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും വിശ്വാസികള്‍ വീടിനുളളില്‍ തന്നെ ആഘോഷങ്ങള്‍ നടത്തണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു.

ജൂലായ് 29, ആഗസ്റ്റ് 2,ആഗസ്റ്റ് 5,ആഗസ്റ്റ് 8, ആഗസ്റ്റ് 9,ആഗസ്റ്റ് 16, ആഗസ്റ്റ് 17,ആഗസ്റ്റ് 23, ആഗസ്റ്റ് 24 എന്നീ ദിവസങ്ങളിലാണ് പശ്ചിമ ബംഗാളില്‍ സമ്ബൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Anweshanam
www.anweshanam.com