കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സോമന്‍ മിത്ര അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ സോമന്‍ മിത്ര (78) അന്തരിച്ചു.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സോമന്‍ മിത്ര അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ സോമന്‍ മിത്ര (78) അന്തരിച്ചു. വൃക്ക-ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.30 ഓടെ ആയിരുന്നു അന്ത്യം. സോമന്‍ മിത്രയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 1972 മുതല്‍ 2006 വരെ ചൗരിംഗീ ജില്ലയിലെ സിയാല്‍ദ മണ്ഡലത്തെയാണ് സോമന്‍ മിത്ര നിയമസഭയില്‍ പ്രതിനിധീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com