കോവിഡ്: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് മഹാമാരിയെക്കുറിച്ച് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.
കോവിഡ്: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിയെക്കുറിച്ച് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ലോക്ക്ഡൗണ്‍ ഒരു ചരിത്ര തീരുമാനമായിരുന്നുവെന്നും മഹാമാരിയോട് സര്‍ക്കാര്‍ വളരെ വേഗമാണ് പ്രതികരിച്ചതും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും എത്തിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ കോവിഡ് പോരാട്ടത്തില്‍ മരിച്ച ഡോക്ടര്‍മാരുടെ കണക്ക് സൂക്ഷിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഐഎംഎ രംഗത്തെത്തിയിരുന്നു. കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രക്തസാക്ഷി പദവി നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകളില്ലെന്നായിരുന്നു ബിനോയ് വിശ്വം എംപിയുടെ ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി പറഞ്ഞത്.

Related Stories

Anweshanam
www.anweshanam.com