ഡല്‍ഹി കോവിഡ്​ ആശുപത്രിയിലെ വാർഡുകൾക്ക്​ ഗാൽവാനില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ പേര് നല്‍കും
India

ഡല്‍ഹി കോവിഡ്​ ആശുപത്രിയിലെ വാർഡുകൾക്ക്​ ഗാൽവാനില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ പേര് നല്‍കും

കഴിഞ്ഞ മാസം ഗാൽവാൻ താഴ്വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായ ഇന്ത്യൻ സൈനികരുടെ പേര് ഡല്‍ഹിയിയിലെ സർദാർ വല്ലഭായ് പട്ടേൽ കോവിഡ് -19 ആശുപത്രിയുടെ വിവിധ വാർഡുകള്‍ക്ക് നൽകുമെന്ന് ഡിആർഡിഒ

By News Desk

Published on :

ന്യൂഡൽഹി: കഴിഞ്ഞ മാസം ഗാൽവാൻ താഴ്വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായ ഇന്ത്യൻ സൈനികരുടെ പേര് ഡല്‍ഹിയിയിലെ സർദാർ വല്ലഭായ് പട്ടേൽ കോവിഡ് -19 ആശുപത്രിയുടെ വിവിധ വാർഡുകള്‍ക്ക് നൽകാൻ ഡിഫൻസ്​ റിസർച്ച്​ ആൻഡ്​ ഡവലപ്​മ​െൻറ്​ഓർഗനൈസേഷൻ (ഡിആർഡിഒ) തീരുമാനിച്ചു.

"ജൂൺ 15 ന് നടന്ന ഗാൽവാൻ വാലി ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ ആർമി സൈനികരുടെ സ്മരണയ്ക്കായി, ഡല്‍ഹിയിലെ പുതിയ സർദാർ വല്ലഭായ് പട്ടേൽ കോവിഡ് -19 ആശുപത്രിയുടെ വിവിധ വാർഡുകളുടെ പേര് നൽകാൻ ഡിആർഡിഒ (പ്രതിരോധ ഗവേഷണ വികസന സംഘടന) തീരുമാനിച്ചു." ഡിആർഡിഒ ചെയർമാന്റെ സാങ്കേതിക ഉപദേഷ്ടാവായ സഞ്ജീവ് ജോഷി പറഞ്ഞു.

ഡല്‍ഹി-ഹരിയാന അതിർത്തിക്കടുത്തായി ഛത്തർപൂർ പ്രദേശത്തെ രാധ സോമി സത്സംഗ് ബിയാസിന്റെ പരിസരത്ത് സ്ഥാപിച്ച ഡല്‍ഹിയിലെ ഏറ്റവും വലിയ കോവിഡ്-19 കെയർ സെന്ററിന് ഒരേസമയം 10,000 കൊറോണ വൈറസ് രോഗികളെ പാർപ്പിക്കാനും ചികിത്സിക്കാനും കഴിയും.

രണ്ടായിരത്തിലധികം ഇന്തോ-ടിബറ്റൻ ബോർഡർ പോലീസും (ഐടിബിപി) മറ്റ് കേന്ദ്ര സായുധ പോലീസ് സേനയും (സിഎപിഎഫ്) ഉദ്യോഗസ്ഥരും ആശുപത്രിയിൽ പ്രവർത്തിക്കുന്നു.

കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിനാണ് കോവിഡ് കെയർ സ​െൻററിൻെറ സുരക്ഷാ-നടത്തിപ്പ്​ ചുമതല നൽകിയിരിക്കുന്നത്. ആയിരത്തോളം സെക്യൂരിറ്റി ജീവനക്കാരും 57ഓളം ആംബുലൻസുകളും 50 ഇ-റിക്ഷാകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 500 മൂത്രപ്പുരകളും 450 ബാത്ത് റൂമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഓരോ രോഗിക്കും പ്രത്യേകം ബെഡ്​, കസേര, പ്ലാസ്​റ്റിക്​ ക​ബോർഡ്​, ചവറ്റുകൊട്ട, ടോയ്​ലറ്റ്​ കിറ്റ്​, ചാർജിങ്​ സൗകര്യങ്ങൾ എന്നിവയുണ്ട്​. വിനോദ പരിപാടികൾ വീക്ഷിക്കുന്നതിനായി എൽ.ഇ.ഡി സ്​ക്രീനുകളും സ്​ഥാപിച്ചിട്ടുണ്ട്​. സെൻട്രൽ എ.സിയും സി.സി.ടി.വി നിരീക്ഷണവുമാണ്​ മറ്റ്​ സൗകര്യങ്ങൾ.

Anweshanam
www.anweshanam.com