ശ​ശി​ക​ല​യ്ക്ക് ഉടനെ ജയില്‍ മോചനമില്ല; ആവശ്യം തള്ളി ജയില്‍ അധികൃതര്‍

ശി​ക്ഷാ കാ​ലാ​വ​ധി മു​ഴു​വ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു
ശ​ശി​ക​ല​യ്ക്ക് ഉടനെ ജയില്‍ മോചനമില്ല;  ആവശ്യം തള്ളി ജയില്‍ അധികൃതര്‍

ബംഗളൂരു: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികലക്ക് ഉടന്‍ മോചനമില്ല. ജ​യി​ല്‍ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ശ​ശി​ക​ല​യു​ടെ അ​പേ​ക്ഷ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ ത​ള്ളി. ശി​ക്ഷാ കാ​ലാ​വ​ധി മു​ഴു​വ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

നാ​ല് മാ​സ​ത്തെ ശി​ക്ഷാ​യി​ള​വി​നാ​ണ് ശ​ശി​ക​ല അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ മോ​ച​ന​മു​ണ്ടാ​കു​മെ​ന്നു​മാ​ണ് ശ​ശി​ക​ല​യു​ടെ അ​ഭി​ഭാ​ഷ​ക​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്.

സു​പ്രീം കോ​ട​തി വി​ധി​ച്ച പ​ത്ത് കോ​ടി രൂ​പ​യു​ടെ പി​ഴ ബം​ഗ​ളൂ​രു പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ശ​ശി​ക​ല അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്ബാ​ദ​ന​ക്കേ​സി​ല്‍ നാ​ലു വ​ര്‍​ഷ​ത്തെ ത​ട​വി​നാ​ണ് ശ​ശി​ക​ല​യെ ശി​ക്ഷി​ച്ചി​രു​ന്ന​ത്.

നിലവില്‍ ബംഗളൂരപരപ്പന അഗ്രഹാര ജയിലിലാണ് എ.ഐ.എ.ഡി.എം.കെ നേതാവായ വി കെ ശശികല കഴിയുന്നത്. ഇനി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ശശികലയ്ക്ക് പുറത്തിറങ്ങാന്‍ കഴിയൂ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com