ശ​ശി​ക​ല നാളെ ആ​ശു​പ​ത്രി​വി​ടും; വഞ്ചകര്‍ പാര്‍ട്ടിയെ തളര്‍ത്തിയെന്ന്‍ പത്രത്തില്‍ മുഖപ്രസംഗം

ശ​ശി​ക​ല നാളെ ആ​ശു​പ​ത്രി​വി​ടും; വഞ്ചകര്‍ പാര്‍ട്ടിയെ തളര്‍ത്തിയെന്ന്‍ പത്രത്തില്‍ മുഖപ്രസംഗം

മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ രൂക്ഷവിമര്‍സനമാണ് മുഖപ്രസംഗത്തില്‍ ഉന്നയിക്കുന്നത്

ബം​ഗ​ളൂ​രു: കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വി.​കെ. ശ​ശി​ക​ല (66) ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി​വി​ടും. ബം​ഗ​ളൂ​രു വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ശ​ശി​ക​ല​യെ നാ​ളെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​മെ​ന്നാ​ണ് റിപ്പോര്‍ട്ട്.

ഞാ​യ​റാ​ഴ്ച 10 ദി​വ​സ​ത്തെ ചി​കി​ത്സ പൂ​ര്‍​ത്തി​യാ​കും. മൂ​ന്നു ദി​വ​സ​മാ​യി കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കു​ന്നി​ല്ല. കൃ​ത്രി​മ ഓ​ക്സി​ജ​ന്‍ ന​ല്‍​കാ​തെ ത​ന്നെ ശ്വ​സി​ക്കാ​നാ​വു​ന്നു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ഞാ​യ​റാ​ഴ്ച ശ​ശി​ക​ല​യെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും വി​ടാ​നാ​വു​മെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു.

അതേസമയം, അണ്ണാ ഡി.എം.കെയെ വഞ്ചകരില്‍ നിന്ന് മോചിപ്പിക്കുമെന്നു ശശികലയുടെ ഉടമസ്ഥതയിലുള്ള നമതു എംജിആര്‍ പത്രത്തിന്റെ മുഖപ്രസംഗം. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ രൂക്ഷവിമര്‍സനമാണ് മുഖപ്രസംഗത്തില്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയടക്കം കൂടെ നിന്നവര്‍ ചതിച്ചെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. പളനിസാമിയെ ദ്രോഹിയെന്നാണ് വിശേഷിപ്പിച്ചത്.

ജയലളിത വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയെ വഞ്ചകര്‍ തളര്‍ത്തി. പാര്‍ട്ടിയെ പ്രതാപത്തിലേക്കെത്തിക്കാന്‍ ജനങ്ങളുടെ പിന്തുണയും മുഖപ്രസംഗത്തില്‍ തേടുന്നുണ്ട്. ശശികലയുടെ നിലപാട് വ്യക്തമായതോടെ എടപ്പാടി പളനിസാമിയും ഒ പനീര്‍സെല്‍വവും അടക്കമുള്ള അണ്ണാഡിഎംകെ നേതാക്കള്‍ അങ്കലാപ്പിലാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശശികലയുടെ തിരിച്ചുവരവ് വലിയ വെല്ലുവിളി തന്നെയാണ് പാര്‍ട്ടിക്ക് ഉയര്‍ത്തുന്നത്.

ജയലളിതയുടെ മരണശേഷം അനധികൃത സ്വത്ത് സമ്ബാദനക്കേസിലെ വിധി സുപ്രീം കോടതി ശരവച്ചതിനു പിന്നാലെ ശശികലയാണ് എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രിയാക്കിയത്. അതിനുശേഷം എതിര്‍പക്ഷത്തുള്ള പനീര്‍സെല്‍വത്തെ കൂടെ കൂട്ടി ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com