മയക്കുമരുന്ന് കേസ്; വിവേക് ഒബ്രോയിയുടെ ഭാര്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച്

കഴിഞ്ഞ ദിവസം വിവേക് ഒബ്രോയുടെ മുംബൈയിലെ വസതിയില്‍ പരിശോധന നടത്തിയിരുന്നു
മയക്കുമരുന്ന് കേസ്; വിവേക് ഒബ്രോയിയുടെ ഭാര്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച്

മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് നടന്‍ വിവേക് ഒബ്രോയിയുടെ ഭാര്യ പ്രിയങ്ക ആല്‍വയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്.

വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. 12 മണിയോടെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.കഴിഞ്ഞ ദിവസം വിവേക് ഒബ്രോയുടെ മുംബൈയിലെ വസതിയില്‍ പരിശോധന നടത്തിയിരുന്നു

Related Stories

Anweshanam
www.anweshanam.com