വിജയ് മല്യയുടെ ഫ്രാന്‍സിലെ 14 കോടിയുടെ സ്വത്ത്​ കണ്ടുകെട്ടി

ഫ്രാൻസിലെ എഫ്​.ഒ.സി.എച്​ 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ്​ കണ്ടുകെട്ടിയത്
വിജയ് മല്യയുടെ ഫ്രാന്‍സിലെ 14 കോടിയുടെ സ്വത്ത്​ കണ്ടുകെട്ടി

ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്യയുടെ 1.6 മില്യൺ യൂറോയുടെ ആസ്​തി കണ്ടുകെട്ടി. എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റി​േൻറതാണ്​ നടപടി.

ഫ്രാൻസിലെ എഫ്​.ഒ.സി.എച്​ 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ്​ കണ്ടുകെട്ടിയത്​. എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റിൻെറ നിർദേശപ്രകാരം ഫ്രാൻസിലെ അന്വേഷണ ഏജൻസിയുടേതാണ്​ നടപടി.

കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com