കൊറോണയെ തിരുത്തല്‍ ശക്തിയായി പരിഗണിക്കണം; ഉപരാഷ്ട്രപതി
India

കൊറോണയെ തിരുത്തല്‍ ശക്തിയായി പരിഗണിക്കണം; ഉപരാഷ്ട്രപതി

കൊറോണ കാലത്തെ വിചിന്തനം എന്ന പേരിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

News Desk

News Desk

ന്യൂ ഡല്‍ഹി: കോവിഡ് വ്യാപനത്തെ ദുരന്തമായി മാത്രമല്ല, നമ്മുടെ ജീവിതത്തെ പുനർനിർമ്മിക്കുന്ന ഘടകമായി കൂടി പരി​ഗണിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇനിയൊരു പ്രതിസന്ധിയെക്കൂടി നേരിടാൻ സമൂഹത്തെ സജ്ജീകരിക്കുന്ന തിരുത്തൽ ശക്തിയായി കോവിഡിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ കാലത്തെ വിചിന്തനം എന്ന പേരിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

'കൊറോണ വൈറസ് കഴിഞ്ഞ ഏതാനും മാസങ്ങളായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന അനിശ്ചിതത്വങ്ങളിൽ നിന്ന് ശരിയായ പാഠങ്ങൾ പഠിച്ചിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. നമ്മൾ ജനിക്കുന്നത് ഒരുപോലെയാണെങ്കിലും കാലപ്രവാഹത്തിൽ ജീവിതം പല രീതിയിലായിത്തീരും' അദ്ദേഹം കുറിച്ചു.

ചിലയിടങ്ങളിൽ കൊറോണ വൈറസ് വ്യാപനം അതി​ഗുരുതരമായ അവസ്ഥയിലാണെന്നും, നിങ്ങളുടെ ജീവിതരീതി മറ്റുള്ളവരെ അപകടത്തിലാക്കുന്നത് പോലെയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com