ജമ്മു കശ്മീർ 4 ജി പുന:സ്ഥാപന കേസ് അടുത്ത ഹിയറിങ് ആഗസ്ത് ഏഴിന്
India

ജമ്മു കശ്മീർ 4 ജി പുന:സ്ഥാപന കേസ് അടുത്ത ഹിയറിങ് ആഗസ്ത് ഏഴിന്

ജമ്മു കശ്മീരിലെ 4 ജി നിരോധനത്തെക്കുറിച്ചുള്ള അവലോകന റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു.

By News Desk

Published on :

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ 4 ജി കണക്ടിവിറ്റി പുന:സ്ഥാപനമാകാമെന്ന് ജമ്മു കശ്മീർ ലഫറ്റനൻ്റ് ഗവർണർ പ്രസ്താവിച്ചതായുള്ള പത്രവാർത്തകൾ പരിശോധിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ലഫ.ഗവർണർ മുർമു കേന്ദ്ര ഭരണ പ്രദേശത്ത് 4 ജി കണക്ടിവിറ്റി പുന:സ്ഥാപിക്കാമെന്ന അഭിപ്രായപ്പെട്ടുവെന്ന റിപ്പോർട്ട് ചെയ്യപ്പെട്ട വാർത്തകൾ സുപ്രീം കോടതിയിൽ ഇന്നാണ് (ജൂലായ് 28) ഉന്നയിക്കപ്പെട്ടത് - എഎൻഐ റിപ്പോർട്ട്.

സംസ്ഥാനത്ത് 4 ജി പുനഃസ്ഥാപനം ആവശ്യപ്പെട്ട ഫൗണ്ടേഷൻ ഫോർ മീഡിയ പ്രഫഷണൽ എന്ന സoഘടന സമർപ്പിപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിനിടെയാണ് ലഫ.ഗവർണർ പ്രസ്താവിച്ചുവെന്ന് പറയപ്പെടുന്ന മാധ്യമ വാർത്തകൾ സംഘടനയുടെ അഭിഭാഷകൻ ഹസ്ഫ അഹമ്മദി സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പ്പെടുത്തിയത്. എന്നാൽ വാർത്തയെക്കുറിച്ച് അന്വേഷിക്കുമെന്നും ഇക്കാര്യത്തിൽ പ്രതിവാദ ഹർജി കോടതിയിൽ സമർപ്പിക്കുമെന്ന് ജമ്മു കശ്മീർ ഭരണക്കൂടം അറിയിച്ചു. ആഗസ്ത് ഏഴിനാണ് അടുത്ത ഹിയറിങ്ങ്.

ജമ്മു കശ്മീരിലെ 4 ജി നിരോധനത്തെക്കുറിച്ചുള്ള അവലോകന റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. 4 ജി നിരോധന പിൻവലിക്കുന്നതിനെക്കുറിച്ച് അന്വേഷിയ്ക്കാൻ ഹൈപവ്വർ കമ്മറ്റി രൂപീകരിക്കണ മെന്ന് മെയ് 11ന് സു പ്രീം കോടതി ജസ്റ്റിസ് എൻവി രമണയുടെ ബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ പ്രസ്തുത ഉത്തരവിന്മേൽ കേന്ദ്ര സർക്കാർ നടപടിയുണ്ടായില്ലെന്നതിനെ തുടർന്നാണ് കോടതിയലക്ഷ്യ കേസ്.

Anweshanam
www.anweshanam.com