വരവര റാവുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റും

മുംബൈയ് നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശം.
വരവര റാവുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റും

മുംബൈ: ഭീമാകൊറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകനും കവിയുമായ വരവര റാവുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. മുംബൈയ് നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശം.

അതേസമയം, കോടതിയുടെ അനുമതിയില്ലാതെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്ക് ആശുപത്രിയില്‍ വരവര റാവുവിനെ കാണാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. വരവര റാവുവിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും അദ്ദേഹം മരണക്കിടക്കയിലാണെന്നും വരവര റാവുവിന്റെ അഭിഭാഷക ഇന്ദിര ജയ്‌സിംഗ് കോടതിയില്‍ വാദിച്ചു.

സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് എന്‍ഐഎ നിലപാടെടുത്തപ്പോള്‍, നാനാവതി ആശുപത്രിയിലേക്ക് മാറ്റുന്നതിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. കേസ് ഡിസംബര്‍ 3ലേക്ക് മാറ്റിവെച്ചു. ഭീമ കൊറേഗാവ് കേസില്‍ 2018 ഓഗസ്റ്റിലാണ് വരവരറാവു അറസ്റ്റിലായത്.

Related Stories

Anweshanam
www.anweshanam.com