18 വയസ്സ് കഴിഞ്ഞവർക്ക് വാക്‌സിൻ വിതരണത്തിനുള്ള റെജിസ്ട്രേഷൻ ശനിയാഴ്ച്ച തുടങ്ങും

രാജ്യത്ത് നിലവിൽ 45 വയസ്സിന് മുകളിലുവർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് വാക്‌സിൻ നൽകുന്നത്.
18  വയസ്സ് കഴിഞ്ഞവർക്ക് വാക്‌സിൻ വിതരണത്തിനുള്ള റെജിസ്ട്രേഷൻ  ശനിയാഴ്ച്ച തുടങ്ങും

ന്യൂഡൽഹി: 18 വയസ്സ് കഴിഞ്ഞവർക്ക് വാക്‌സിൻ വിതരണത്തിനുള്ള റെജിസ്ട്രേഷൻ ശനിയാഴ്ച്ച തുടങ്ങും. മെയ് ഒന്ന് മുതലാണ് ഇവർക്ക് വാക്‌സിൻ നൽകുക. രാജ്യത്ത് നിലവിൽ 45 വയസ്സിന് മുകളിലുവർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് വാക്‌സിൻ നൽകുന്നത്.

വാക്‌സിൻ വിതരണത്തിന്റ ആദ്യ ഘട്ടത്തിൽ 60 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് വാക്‌സിൻ നൽകിയത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന പ്രകാരമായിരിക്കും വാക്‌സിൻ നൽകുക. വാക്‌സിൻ കേന്ദ്രവും സ്വീകരിക്കുന്ന തീയതിയും സ്വയം തിരഞ്ഞെടുക്കാം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com