കോവിഡ് വാക്‌സിനേഷന്‍: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും

വെെകിട്ട് നാല് മണിയോടെ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടികാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്
കോവിഡ് വാക്‌സിനേഷന്‍: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടികാഴ്‌ച നടത്തും. വെെകിട്ട് നാല് മണിയോടെ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടികാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിന്‍ ഭാരത് ബയോടെക്ക് നിര്‍മ്മിച്ച കൊവാക്‌സിന്‍ എന്നിവയ്‌ക്ക് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട നിര്‍ണായക കൂടികാഴ്‌ച.

ഓക്‌സ്‌ഫഡ് സര്‍വകലാശാല വികസിപ്പിച്ച്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡിന് 70 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കിയിരിക്കുന്നത്. നിലവില്‍ കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇത് സുരക്ഷിതവും മികച്ച രോഗപ്രതിരോധശേഷി നല്‍കുമെന്നും ഡി.ജി.സി.എ. കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

വാക്സീന്‍ കുത്തിവയ്പ്പ് ഏതാനും ദിവസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‍വര്‍ധന്‍ അറിയിച്ചു. ഒരുക്കങ്ങള്‍ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിയാന,യുപി,അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ഒഴികെ രണ്ടാംഘട്ട വാക്സീന്‍ വിതരണ റിഹേഴ്സല്‍ നടന്നു.

മെഡിക്കല്‍ കോളേജ്, ജില്ലാ അശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിലായിരുന്നു ഡ്രൈ റണ്‍. കേരളത്തില്‍ 14 ജില്ലകളിലെ 46 കേന്ദ്രങ്ങളിലായിരുന്നു വാക്സീന്‍ വിതരണ റിഹേഴ്സല്‍. കേരളം അടക്കം 19 സംസ്ഥാനങ്ങള്‍ക്ക് നിര്‍മാണ കമ്പനിയാണ് വാക്സീന്‍ എത്തിക്കുക. യാത്രവിമാനങ്ങളും വ്യോമസേന വിമാനങ്ങളും വാക്സീന്‍ വിതരണത്തിനായി ഉപയോഗിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com