ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരച്ചിലിനൊടുവില്‍ 60 പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്.
ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമേലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. തിരച്ചിലിനൊടുവില്‍ 60 പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. ഫെബ്രുവരി ഏഴിനാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.

സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഐടിബിപി, ലോക്കല്‍ പോലീസ്, അര്‍ദ്ധസൈനികര്‍ എന്നിവരടങ്ങുന്ന സംഘമായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അതേസമയം, മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവരുടെ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. എന്‍ടിപിസിയുടെ തപോവന്‍-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com