വിജിലൻസ് വകുപ്പ് വിവരാവകാശത്തിന് പുറത്ത്
India

വിജിലൻസ് വകുപ്പ് വിവരാവകാശത്തിന് പുറത്ത്

അഴിമതി വിവരങ്ങൾ ആർടിഐയുടെ പരിധിയിൽ തുടരും

News Desk

News Desk

ഡെറാഡൂൺ: ഉത്തരാഖണ്ഡ് വിജിലൻസ് വകുപ്പിനെ വിവരാവകാശ നിയമ പരിധിയിൽ നിന്നൊഴിവാക്കി. കഴിഞ്ഞ ദിവസത്തെ ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടതെന്ന് മന്ത്രി മദൻ കൗശിക്ക് എഎൻഐയോട് പറഞ്ഞു.

കുറ്റവാളികളെ സംബന്ധിച്ച അന്വേഷണ വിവരങ്ങളുടെ രഹസ്യാത്മകത നിലനിറുത്തുക. ശേഷം കോടതിയിൽ കുറ്റമറ്റ കുറ്റപത്രം സമർപ്പിക്കുക. ഇതിൻ്റെ ഭാഗമായാണ് വിജിലൻസ് വകുപ്പിനെ വിവരാവകാശ നിയമപരിധിയിൽ നിന്നു ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് സർക്കാർ വിശദീകരണം.

അഴിമതി വിവരങ്ങൾ ആർടിഐയുടെ പരിധിയിൽ തുടരും. ഇനി മുതൽ വിജിലൻസ് വിഭാഗം ഇൻ്റിലിജൻസ് ഓർഗനൈസേഷൻ എന്ന പേരിലാകും പ്രവർത്തിക്കുക -മന്ത്രി കൂട്ടിചേർത്തു.

ത്രിവേന്ദ്ര സിങ് റാവത്തിൻ്റെ നേതൃത്വത്തിൽ ബിജെപി സർക്കാരാണ് ഉത്തരാഖണ്ഡ് ഭരിക്കുന്നത്.

Anweshanam
www.anweshanam.com