ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്തിന് കോവിഡ്

മുഖ്യമന്ത്രി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്തിന് കോവിഡ്

ന്യൂ ഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.

ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും സ്വയം ഐസൊലേഷനില്‍ കഴിയുകയാണെന്നും അദ്ദേഹം ട്വറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ഉടന്‍ ടെസ്റ്റ് ചെയ്ത് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റിപ്പ്ഡ് ജീന്‍സ് ഭാരത സംസ്‌കാരത്തെ അവഹേളിക്കുന്നതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com