ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്​ റാവത്തിന്​ കോവിഡ്

ഡോക്​ടർമാരുടെ നിർദേശ പ്രകാരം വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണ്​ അദ്ദേഹം
ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്​ റാവത്തിന്​ കോവിഡ്

ന്യൂഡൽഹി: ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്​ റാവത്തിന്​ കോവിഡ്​. രോഗവിവരം അദ്ദേഹംതന്നെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. താൻ കോവിഡ്​ പരിശോധനക്ക്​ വിധേയമാകുകയും രോഗം സ്​ഥിരീകരിക്കുകയും ചെയ്​തതായും രോഗലക്ഷങ്ങൾ ഇല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.

ഡോക്​ടർമാരുടെ നിർദേശ പ്രകാരം വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണ്​ അദ്ദേഹം. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി താനുമായി അടുപ്പം പാലിച്ചവർ നിരീക്ഷണത്തിൽ പോകണമെന്നും ലക്ഷണങ്ങൾ ​ഉണ്ടെങ്കിൽ കോവിഡ്​ പരിശോധനക്ക്​ വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു. ​മുൻകരുതലിൻെറ ഭാഗമായി റാവത്ത്​ രണ്ടുതവണ നിരീക്ഷണത്തിൽ പോയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com