ക്യാമറ ധരിച്ച് ഇനിമുതൽ ജയിൽ ജീവനക്കാർ

പരീക്ഷണ ഘട്ടത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നൽകി.
ക്യാമറ ധരിച്ച് ഇനിമുതൽ ജയിൽ ജീവനക്കാർ

ന്യൂ ഡല്‍ഹി: ഡ്യൂട്ടി വേളയിൽ ഇനി മുതൽ ജയിൽ ജീവനക്കാരുടെ ശരീരത്തിൽ ക്യാമറകളുണ്ടാകും. ഇതിൻ്റെ പരീക്ഷണ ഘട്ടത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നൽകി- എഎൻഐ റിപ്പോർട്ട്.

യുപിയിലാണിത് ആദ്യം പരീക്ഷിക്കുക. കൂടാതെ തെലുങ്കാന - രാജസ്ഥാൻ ജയിലുകളിലും ഇത് നിലവിൽ വരും. യുപിയിലെ പരീക്ഷണഘട്ടത്തിനായി രാഷ്ട്രപതി ഭവൻ 80 ലക്ഷം രൂപ അനുവദിച്ചുവെന്ന് യുപി ജയിൽ ഡിജിപി അറിയിച്ചു.

തടവുക്കാരുടെ സ്വകാര്യത ലംഘിക്കപ്പെടാതിരിക്കുന്നതിനായി റെക്കോഡുചെയ്യപ്പെടുന്ന ദൃശ്യ ശേഖരത്തിൻ്റെ രഹസ്യാത്മകത ഉറപ്പുവരുത്തേണ്ട ചുമതല ജയിൽ സുപ്രണ്ടൻ്റിനായിരിക്കും. തടവുക്കാർക്കിടയിലെ സുരക്ഷ പരിപാലനത്തിനും കുറ്റകൃത്യങ്ങൾ, ലഹരിമരുന്നുപയോഗം, ആത്മഹത്യ തുടങ്ങിയവ തടയുവാനുമുള്ള നടപടിയെന്ന നിലയിലാണ് ഈ പദ്ധതി.

ക്യാമറകളിൽ നിന്നുള്ള തത്സമയ ദൃശ്യമുൾപ്പെടെ നീരിക്ഷിക്കുന്നതിന് ബന്ധപ്പെട്ട ജയിലുകളിൽ കൺട്രോൾ റൂം സ്ഥാപിതമാകും. മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ്റെ മേൽനോട്ടത്തിലായിരിക്കും കൺട്രോൾ റൂം.

Related Stories

Anweshanam
www.anweshanam.com