ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന് കോവിഡ് സ്ഥിരീകരിച്ചു

ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയതായി അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്
ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: അമിത് ഷായ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയതായി അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം താനിപ്പോള്‍ വീട്ടില്‍ ക്വാറന്‍്‌റീനില്‍ കഴിയുകയാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും സിംഗ് ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ നടക്കാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ഉച്ചതിരിഞ്ഞാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

Related Stories

Anweshanam
www.anweshanam.com