ആധാറില്‍ ജിഎസ്ടി റജിസ്ട്രഷന്‍
India

ആധാറില്‍ ജിഎസ്ടി റജിസ്ട്രഷന്‍

ചരക്ക് സേവന നികുതി (ജിഎസ്ടി) രജിസ്‌ട്രേഷന്‍ നടപടികള്‍ സങ്കീര്‍ണതകളകറ്റി ലളിതവല്‍ക്കരിക്കപ്പെടുന്നു.

News Desk

News Desk

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) രജിസ്‌ട്രേഷന്‍ നടപടികള്‍ സങ്കീര്‍ണതകളകറ്റി ലളിതവല്‍ക്കരിക്കപ്പെടുന്നു. ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കി സ്ഥൂലമായ പരിശോധനകളില്ലാതെ തന്നെ ജിഎസ്ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിയ്ക്കാവുന്നതാണ്. ആഗസ്ത് 21നാണ് കേന്ദ്ര ധനമന്ത്രാലയ ഈ പുതിയ പ്രക്രിയക്ക് തുടക്കം കുറിച്ചത് - ഹിന്ദുസ്ഥാന്‍ ടൈംസ്.

ആധാര്‍ നമ്പറുപയോഗിച്ച് സങ്കീര്‍ണതകളില്ലാത്ത ലളിതമായ പരിശോധനയിലൂടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ സാധ്യമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആധാര്‍ നമ്പര്‍ ഉപയോഗിയ്ക്കാതെയുള്ള ജിഎസ്ടി രജിസ്‌ട്രേഷന് അനുമതി ലഭിക്കുന്നത് ബിസിനസ് സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ ഭൗതിക പരിശോധന നിഷ്‌കര്‍ഷിക്കപ്പെടുന്നുണ്ട്. ഇതിന് ചുരുങ്ങിയത് 21 പ്രവൃത്തി ദിവസം വേണ്ടിവരുന്നവസ്ഥ. മുന്‍കൂട്ടി നോട്ടീസ് നല്‍കിയാണ് പരിശോധന. ഇതെല്ലാമാണ് നിലവില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ കാലതാമസത്തിന് കാരണമാകുന്നത്.

വ്യാജ സ്ഥാപനങ്ങളെ ജിഎസ്ടി സംവിധാനത്തില്‍ നിന്ന് അകറ്റിനിറുത്താന്‍ സ്ഥാപനത്തിന്റെ ഭൗതിക ചുറ്റപ്പാടിനെക്കുറിച്ച് ശരിയായ പരിശോധനയും വിശദാംശങ്ങളും ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പുതിയ നികുതിദായകര്‍ക്കായി മാര്‍ച്ച് 14 ന് നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ 39-ാമത് യോഗത്തിലാണ് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ജിഎസ്ടി രജിസ്‌ട്രേഷന്റെ പുതിയ സംവിധാനം അംഗീകരിച്ചത്.

Anweshanam
www.anweshanam.com