ചൈനീസ് ആപ്പുകള്‍ ഒഴിവാക്കണം; യു.പി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്
India

ചൈനീസ് ആപ്പുകള്‍ ഒഴിവാക്കണം; യു.പി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്

ടിക്ക് ടോക്ക്, യുസി ബ്രൗസർ ഉൾപ്പെടെയുള്ളവ ഒഴിവാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

By News Desk

Published on :

ലക്നൗ: ചൈനീസ് ആപ്പുകൾ ഒഴിവാക്കാൻ നിർദ്ദേശവുമായി യു.പി സ്പെഷ്യൽ ടാസ്ക് ഫോഴ്സ്. 52 മൊബൈൽ ആപ്പുകൾ ഫോണിൽ നിന്നും ഒഴിവാക്കാനാണ് സേന അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഡാറ്റാ മോഷണം നടക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ടിക്ക് ടോക്ക്, യുസി ബ്രൗസർ ഉൾപ്പെടെയുള്ളവ ഒഴിവാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപക കാംപയിനും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് വിവര ചോർച്ച സംശയിച്ച് യു.പി പൊലീസിന്റെ സായുധ വിഭാഗമായ എസ്ടിഎഫിന്‍റെ പുതിയ തീരുമാനം.

Anweshanam
www.anweshanam.com