ഉത്തര്‍പ്രദേശ് പഞ്ചായത്ത് രാജ് മന്ത്രിക്ക് കോവിഡ്
India

ഉത്തര്‍പ്രദേശ് പഞ്ചായത്ത് രാജ് മന്ത്രിക്ക് കോവിഡ്

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

News Desk

News Desk

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് രാജ് മന്ത്രി ഭൂപേന്ദ്ര സിംഗ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രോഗം സ്ഥിരീകരിച്ച വിവരം ചൗധരി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു. അതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും സ്വയം നിരീക്ഷണത്തില്‍ പോകുകയും ചെയ്യണമെന്ന് ചൗധരി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഈ സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് കൊറോണയുള്ളതായി കണ്ടെത്തിയത്.

Anweshanam
www.anweshanam.com