ന്യൂനപക്ഷത്തിന് നേരെ യുപി സർക്കാരിന്റെ ദേശീയ സുരക്ഷാ നിയമ ദുരുപയോഗം; 94 കേസുകൾ റദ്ദാക്കി കോടതി

ന്യൂനപക്ഷത്തിന് നേരെ യുപി സർക്കാരിന്റെ ദേശീയ സുരക്ഷാ നിയമ ദുരുപയോഗം; 94 കേസുകൾ റദ്ദാക്കി കോടതി

ലക്‌നോ: ഉത്തർപ്രദേശ് സർക്കാർ ദേശീയ സുരക്ഷാ നിയമം (നാഷണൽ സെക്യൂരിറ്റി ആക്ട് - എൻഎസ്​എ) വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്ന് ​അലഹബാദ്​ ഹൈക്കോടതി. ദേശീയ സുരക്ഷാ നിയമം ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് അകാരണമായി ചുമത്തുകയാണ്. ഇങ്ങനെ 2018 മുതൽ 2020 ഡിസംബർ വരെ കാലയളവിൽ തടങ്കലിലാക്കിയവർക്കു വേണ്ടി ഹേബിയസ്​ കോർപസ്​ പ്രകാരം ​നൽകിയ 120 കേസുകളിൽ​ 94ലും എൻഎസ്​എ കോടതി റദ്ദാക്കിയതായി ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ പറയുന്നു.

ഗോവധവുമായി ബന്ധപ്പെട്ട കേസുകളിലാണ്​ പ്രധാനമായും എൻഎസ്​എ ചുമത്തപ്പെട്ടത്​. 32 ജില്ലകളിലായാണ് 120 കേസുകൾ എടുത്തിരുന്നത്. ഈ കേസുകളിൽ 94 എണ്ണമാണ്​ കോടതി റദ്ദാക്കിയത്​. ഗോവധ നിയമപ്രകാരം 41 കേസുകളിലാണ്​ എൻഎസ്​എ ചുമത്തിയത്​. പൊലീസ്​ എഫ്​ഐആർ പ്രകാരം ജില്ലാ മജിസ്​ട്രേറ്റാണ്​ പ്രതി ചേർക്കപ്പെട്ടവരെ തടവിലാക്കാൻ അനുമതി നൽകിയത്​. പ്രതികളെല്ലാം ന്യൂനപക്ഷ സമുദായക്കാരായിരുന്നു.

ന്യൂനപക്ഷ സമുദായത്തിൽപെട്ട ഇവർ പശുവിനെ അറുത്തെന്നായിരുന്നു പൊലീസ്​ ആരോപണം. ഇത്തരം​ കേസുകളിൽ 30ഉം അലഹാബാദ്​ ഹൈക്കോടതി റദ്ദാക്കി. ഗോവധത്തിന്‍റെ പേരിൽ എൻഎസ്.എ ചുമത്തിയ എല്ലാ കേസുകളിലും ഒരേ കാരണങ്ങളുടെ പേരിലാണ്​​ കേസ്​ എടുത്തത്​. ഉടൻ വിട്ടയക്കപ്പെടുമെന്ന്​ കണ്ട്​ ജാമ്യാപേക്ഷ നൽകിയെന്നും വിട്ടയച്ചാൽ ക്രമസമാധാനവിരുദ്ധ പ്രവൃത്തികൾ തുടരുമെന്നുമായിരുന്നു ജില്ലാ മജിസ്​ട്രേറ്റ്​ ഉത്തരവുകളിലെ വിശദീകരണം.

എന്നാൽ, മജിസ്​ട്രേറ്റുമാർ മനസ്സ്​ കൊടുക്കാതെയാണ്​ ഈ ഉത്തരവുകൾ ഇറക്കിയതെന്ന്​ കോടതി കുറ്റ​പ്പെടുത്തി. ഒരാളെ ഔദ്യോഗിക കുറ്റപത്രമോ വിചാരണയോ ഇല്ലാതെ തടവിലിടാൻ അനുമതി നൽകുന്ന നിയമമാണ്​ എൻഎസ്​എ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com