ജയ് ശ്രീറാം വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കാറില്ലെന്ന് യുപി മുഖ്യമന്ത്രി

ജയ് ശ്രീറാം എന്നത് പരസ്പരം അഭിവാദ്യം ചെയ്യലാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ജയ് ശ്രീറാം വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കാറില്ലെന്ന് യുപി മുഖ്യമന്ത്രി

ന്യൂ ഡല്‍ഹി: ജയ് ശ്രീറാം വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കാറില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരം സ്തുതികള്‍ മോശമായി തോന്നേണ്ട കാര്യമില്ലെന്നും ജയ് ശ്രീറാം എന്നത് പരസ്പരം അഭിവാദ്യം ചെയ്യലാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ആരെങ്കിലും ജയ് ശ്രീറാം പറയുന്നത് ഉപചാരത്തിന്റെ ഭാഗമായാണ്. എന്നാല്‍ ജയ്ശ്രീറാം വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പങ്കെടുത്ത യോഗത്തില്‍ ജയ് ശ്രീറാം വിളികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രസംഗം നിര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദിത്യനാഥിന്റെ പ്രതികരണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com