ബിജെപി നേതാവ് പ്രഭാത സവാരിക്കിടെ വെടിയേറ്റു മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

പടിഞ്ഞാറന്‍ യുപിയിലെ ബാഗ്പത് ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ബിജെപി നേതാവ് പ്രഭാത സവാരിക്കിടെ വെടിയേറ്റു മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ്: ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോക്കര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പടിഞ്ഞാറന്‍ യുപിയിലെ ബാഗ്പത് ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. രാവിലെ നടക്കാനിറങ്ങുന്ന ശീലമുണ്ടായിരുന്ന സഞ്ജയിനെ പതിവ് സവാരിക്കിടെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു- എന്‍ഡിടിവി റിപ്പോര്‍ട്ട്.

സഞ്ജയിന് നേരെ അക്രമികള്‍ പലതവണ വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. കരിമ്പിന്‍ പാടത്തിനടുത്തായി ഖോഖറിന്റെ മൃതദേഹം രക്തത്തില്‍ കുതിര്‍ന്നുകിടക്കുകയായിരുന്നു. അക്രമി സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ബാഗ്പത് പൊലീസ് തലവന്‍ അജയ് കുമാര്‍ പറഞ്ഞു. അന്വേഷണം നടത്തി എത്രയും പെട്ടെന്ന് അക്രമികളെ അറസ്റ്റ് ചെയ്യുമെന്നും കേസില്‍ ദൃക്‌സാക്ഷികളില്ലെന്നും അദ്ദേഹം അറിയിച്ചു. അടുത്തിടെ ഈ പ്രദേശത്തെ സ്ഥിരം സംഭവമാണിത്. കഴിഞ്ഞ മാസം രാഷ്ട്രീയ ലോക്ദള്‍ നേതാവ് ദേശ്പാല്‍ വെടിയേറ്റ് മരിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com