ഉന്നാവോ; പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സി ബി ഐ യ്ക്ക് കൈമാറണമെന്ന് ബന്ധുക്കൾ

സ്ഥലത്തെ ഒരാളുമായും ശത്രുതയില്ല. ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് ബന്ധുക്കളെ വിട്ടയക്കണം. അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
  ഉന്നാവോ;  പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ  സംഭവം സി ബി ഐ യ്ക്ക് കൈമാറണമെന്ന് ബന്ധുക്കൾ

ലക്നൗ :ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കള്‍. ഉത്തര്‍പ്രദേശ് പൊലീസില്‍ വിശ്വാസമില്ലെന്ന് ബന്ധുക്കള്‍ .

അതേസമയം, രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌ക്കരിക്കും. മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബം അനുമതി നല്‍കിയില്ല. മൂന്നാമത്തെ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

കേസ് അട്ടിമറിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് ശ്രമിക്കുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊലപാതകമാണെന്നും ഉന്നാവോയില്‍ ഇത് സാധാരണമാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

സ്ഥലത്തെ ഒരാളുമായും ശത്രുതയില്ല. ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് ബന്ധുക്കളെ വിട്ടയക്കണം. അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അന്വേഷണം ശരിയായ ദിശയിലെന്നും ഉടന്‍ വഴിത്തിരിവുണ്ടാകുമെന്നും ലഖ്‌നൗ റേഞ്ച് ഐ ജി ലക്ഷ്മി സിംഗ് പ്രതികരിച്ചു. പെണ്‍കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉന്നാവോയിലെ ഗോതമ്പ് പാടത്ത് ഫൊറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com