അണ്‍ലോക്ക് അഞ്ച് ആശ്വാസമേകുമെന്ന പ്രതീക്ഷയില്‍ വിഗ്രഹ ശില്‍പ്പികള്‍

സര്‍ക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തിയതോടെ കച്ചവട പ്രതിസന്ധിയെ മറികടക്കാനാവുമെന്നാണ് ഇവര്‍ കരുതുന്നത്.
അണ്‍ലോക്ക് അഞ്ച് ആശ്വാസമേകുമെന്ന പ്രതീക്ഷയില്‍  വിഗ്രഹ ശില്‍പ്പികള്‍

ഉത്തര്‍പ്രദേശ്: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അണ്‍ലോക്ക് അഞ്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആശ്വാസമേകുമെന്ന പ്രതീക്ഷയിലാണ് ദുർഗ വിഗ്രഹ ശില്‍പികള്‍. കോവിഡ് മഹാമാരി മറ്റേത് മേഖലയേയും പോലെ വിഗ്രഹ നിര്‍മാണത്തിലും, കച്ചവടത്തിലും വലിയ പ്രതിസന്ധിയാണ് വരുത്തിയിരുന്നത്. സര്‍ക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തിയതോടെ കച്ചവട പ്രതിസന്ധിയെ മറികടക്കാനാവുമെന്നാണ് ഇവര്‍ കരുതുന്നത്.

തങ്ങളുടെ ഉപജീവന മാര്‍ഗം വിഗ്രഹ നിര്‍മാണമാണ്. ലോക്ക് ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ദസറയ്ക്കായി വിഗ്രഹങ്ങള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ കാര്യമായി രീതിയില്‍ കച്ചവടം നടന്നില്ല. ഇപ്പോള്‍ ദസറ സംഘാടകര്‍ ദുര്‍ഗ വിഗ്രഹങ്ങള്‍ക്കായി സമീപിക്കുന്നുണ്ട് - വിഗ്രഹ നിര്‍മാതാവ് നവകുമാര്‍ എ.എന്‍.ഐ ന്യൂസിനോട് പറഞ്ഞു.

''ഞങ്ങള്‍ക്ക് അറിയാവുന്ന ഒരേയൊരു കച്ചവടമാണിത്. ഞങ്ങളുടെ കുടുംബങ്ങളെ പോറ്റാന്‍ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. ഈ ദുര്‍ഗ പൂജയില്‍ വിഗ്രഹങ്ങള്‍ വില്‍ക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ട്. വിപണി പതുക്കെ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ട് ",ശില്പി ബന്‍സി പാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

ദസറ ഉത്സവങ്ങള്‍ ഉത്തരേന്ത്യയിലുടനീളമുള്ള വിഗ്രഹ നിര്‍മ്മാതാക്കള്‍ക്ക് നല്ല കച്ചവടമാണ് നേടികൊടുക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആഘോഷങ്ങള്‍ നിയന്ത്രിച്ചെങ്കിലും അണ്‍ലോക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബിസിനസ്സ് മേഖലയ്ക്ക് ആശ്വാസമേകുന്നുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com