കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ്

ബിജെപിയുടെ ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്മൃതി പങ്കെടുത്തിരുന്നു
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ്

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റ് നടത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ബിജെപിയുടെ ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്മൃതി പങ്കെടുത്തിരുന്നു. കോവിഡ് വ്യാപനത്തിനിടെ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സുശീല്‍കുമാര്‍മോദി, രാജീവ് പ്രതാപ് റൂഡി എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു

Related Stories

Anweshanam
www.anweshanam.com