പപ്പടത്തില്‍ കോവിഡിനെതിരായ ആന്റിബോഡി; അവകാശ വാദവുമായി കേന്ദ്രമന്ത്രി  
India

പപ്പടത്തില്‍ കോവിഡിനെതിരായ ആന്റിബോഡി; അവകാശ വാദവുമായി കേന്ദ്രമന്ത്രി  

‘ഭാഭി ജി പപാഡ്’ എന്ന ബ്രാന്‍ഡ് ആരംഭിച്ച് കൊണ്ടാണ് മന്ത്രിയുടെ വിചിത്രവാദം. 

By News Desk

Published on :

ന്യൂ ഡല്‍ഹി: കൊറോണ വൈറസിനെതിരെ പോരാടാന്‍ സഹായിക്കുന്ന ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് പപ്പടവുമായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി അര്‍ജുന്‍ മേഘ്‌വാല. ‘ഭാഭി ജി പപാഡ്’ എന്ന ബ്രാന്‍ഡ് ആരംഭിച്ച് കൊണ്ടാണ് മന്ത്രിയുടെ വിചിത്രവാദം.

കോവിഡ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ബിജെപി സര്‍ക്കാരിന്റെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുമായി ബന്ധിപ്പിച്ചാണ് പപ്പടത്തിന്റെ നിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്.

കോവിഡിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കാന്‍ സാധിക്കുമെന്നും പപ്പടം കഴിക്കുന്നതിലൂടെ കോവിഡിനെതിരെ പോരാടാന്‍ സഹായിക്കുമെന്ന് പറയുന്ന മന്ത്രിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധം സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ വ്യാപകമായി പ്രചരിക്കൊണ്ടിരിക്കുന്ന സമയത്താണ് കേന്ദ്രമന്ത്രിയുടെ ഈ വാദം.

Anweshanam
www.anweshanam.com