കേ​ന്ദ്ര​മ​ന്ത്രി കൈ​ലാ​ഷ്‌ ചൗ​ധ​രി​ക്കു കോ​വി​ഡ്
India

കേ​ന്ദ്ര​മ​ന്ത്രി കൈ​ലാ​ഷ്‌ ചൗ​ധ​രി​ക്കു കോ​വി​ഡ്

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോ​വി​ഡ് സ്ഥിരീകരിച്ചത്

News Desk

News Desk

ന്യൂഡല്‍ഹി: കേ​ന്ദ്ര​ കൃഷി വകുപ്പ് സഹമന്ത്രി കൈലാഷ് ചൗധരിയ്ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോ​വി​ഡ് സ്ഥിരീകരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കോ​വി​ഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരണമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എത്രയും വേഗം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും കോ​വി​ഡ് പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും തന്നെ പിന്തുണയക്കുകയും പരിചരിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നി​ല​വി​ല്‍ ജോ​ധ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് മ​ന്ത്രി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ത​ന്‍റെ മ​ണ്ഡ​ല​മാ​യ ജ​യ്സാ​ല്‍​മീ​ര്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മ​ന്ത്രി രാ​ജ​സ്ഥാ​നി​ല്‍ എ​ത്തി​യ​ത്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ള്‍ മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

Anweshanam
www.anweshanam.com