കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബെക്ക് കോവിഡ്

താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അശ്വിനി കുമാര്‍ ചൗബെ അഭ്യർത്ഥിച്ചു
കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബെക്ക് കോവിഡ്

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഡോക്ടര്‍മാരുടെ നിർദേശപ്രകാരം മന്ത്രി വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരും. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അശ്വിനി കുമാര്‍ ചൗബെ അഭ്യർത്ഥിച്ചു.

രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com