സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കുടിശ്ശിക നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ല; ധനകാര്യ സെക്രട്ടറി

കോവിഡ് മഹാമാരി മൂലമുണ്ടായ വരുമാനക്കുറവ് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കുടിശ്ശിക നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ല; ധനകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: നിലവിലെ വരുമാനം പങ്കിടല്‍ സൂത്രവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജിഎസ്ടി കുടിശ്ശിക നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ. ധനസംബന്ധമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് മഹാമാരി മൂലമുണ്ടായ വരുമാനക്കുറവ് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ധന സെക്രട്ടറി. സംസ്ഥാനങ്ങളോടുള്ള പ്രതിബദ്ധത എങ്ങനെ സര്‍ക്കാരിന് ഒഴിവാക്കാനാകുമെന്ന് അംഗങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. ഒരു പരിധിക്ക് താഴെയായാണ് വരുമാന ശേഖരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍നിര്‍ണയിക്കാന്‍ ജിഎസ്ടി നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നായിരുന്നു അജയ് ഭൂഷണ്‍ പാണ്ഡെയുടെ മറുപടി.

2019-20 സാമ്പത്തിക വര്‍ഷത്തിലെ 13806 കോടിയുടെ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ അവസാനഗഡു അനുവദിച്ചതായി കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍ നിര്‍ണയിക്കാന്‍ ജൂലായില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരേണ്ടതായിരുന്നെങ്കിലും ഇതുവരെ വിളിച്ചിട്ടില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com