സ്റ്റാമ്പില്‍ ഇടം നേടി അധോലോക ഗുണ്ടകള്‍; പുലിവാല് പിടിച്ച് തപാല്‍ വകുപ്പ്

ഉ​ത്ത​ർ​പ്ര​ദേ​ശിലാണ് ഗു​ണ്ടാ​സം​ഘ​ത്ത​ല​വ​ൻ​മാ​രു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി ത​പാ​ൽ​വ​കു​പ്പ് സ്റ്റാ​ന്പു​ക​ൾ പു​റ​ത്തി​റ​ക്കിയത്.
സ്റ്റാമ്പില്‍ ഇടം നേടി അധോലോക ഗുണ്ടകള്‍; പുലിവാല് പിടിച്ച് തപാല്‍ വകുപ്പ്

കാ​ണ്‍​പു​ർ: സ്റ്റാമ്പില്‍ ഇടം നേടി അധോലോക ഗുണ്ടകള്‍. ഉ​ത്ത​ർ​പ്ര​ദേ​ശിലാണ് ഗു​ണ്ടാ​സം​ഘ​ത്ത​ല​വ​ൻ​മാ​രു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി ത​പാ​ൽ​വ​കു​പ്പ് സ്റ്റാ​ന്പു​ക​ൾ പു​റ​ത്തി​റ​ക്കിയത്. ഛോട്ടാ ​രാ​ജ​ന്‍റെ​യും മു​ന്ന ബ​ജ്രം​ഗി​യു​ടെ​യും ചി​ത്ര​ങ്ങ​ളു​ള്ള അ​ഞ്ചു രൂ​പ സ്റ്റാ​ന്പു​ക​ളാ​ണു അ​ച്ച​ടി​ച്ചത്. എ​ന്‍റെ സ്റ്റാ​ന്പ് പ​ദ്ധ​തി പ്ര​കാ​രം ആ​ർ​ക്കു വേണമെങ്കിലും 300 രൂ​പ അ​ട​ച്ച് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ സ്വ​ന്തം ഫോ​ട്ടോ​വ​ച്ചും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഫോ​ട്ടോ​വ​ച്ചും സ്റ്റാ​ന്പ് അ​ച്ച​ടി​ക്കാം.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രോ ഈ ​ഗു​ണ്ടാ​ത്ത​ല​വ​ൻ​മാ​രു​ടെ ഫോ​ട്ടോ കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലെ പി​ഴ​വാ​ണു സം​ഭ​വി​ച്ച​തെ​ന്നും സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​സ്റ്റ് മാ​സ്റ്റ​ർ ജ​ന​റ​ൽ വി​നോ​ദ് കു​മാ​ർ വ​ർ​മ വ്യക്തമാക്കി. ജീ​വ​ന​ക്കാ​ർ​ക്ക് ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ കഴിയാതിരുന്ന സാഹചര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സംഭവം വി​വാ​ദ​മാ​യ​തോ​ടെ പോ​സ്റ്റോ​ഫീ​സി​ലെ ഫി​ലാ​റ്റ​ലി വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com