പടക്കശാലയിൽ പൊട്ടിത്തെറി; രണ്ടു മരണം

പടക്ക നിർമ്മാണശാല അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു
പടക്കശാലയിൽ പൊട്ടിത്തെറി; രണ്ടു മരണം

പുതുച്ചേരിയിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു ജീവനുകൾ നഷ്ടപ്പെട്ടു. അരിയാർകുപ്പം എന്ന സ്ഥലത്ത് വീട്ടിൽ പടക്ക നിർമ്മാണത്തിനിടെയായിരുന്നു പൊട്ടിത്തെറി - എഎൻഐ റിപ്പോർട്ട്.

നെപ്പോളിയൻ എന്ന വ്യക്തിയുടെയും ഭാര്യ പത്മയുടെയും ഉടമസ്ഥതയിലുള്ള പടക്ക നിർമ്മാണശാല അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു.

പൊട്ടിത്തെറിയെ തുടർന്ന് അഗ്നിശമന സേനയെത്തി തീയണച്ചു. ഒരു മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണ വിധേയമായത്. പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇരുവരെയും കണ്ടെടുത്തത്. പുതുച്ചേരി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. ഒരു മകൾ, പക്ഷേ അപകട സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. പൊലിസ് കേസ് റജിസ്ട്രർ ചെയ്ത അന്വേഷണം തുടങ്ങി.

Related Stories

Anweshanam
www.anweshanam.com