ഋഷികേശ്-ബദരീനാഥ് ഹൈവേയില്‍ ഉരുള്‍ പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു

പാറക്കല്ലുകള്‍ക്കിടയില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
ഋഷികേശ്-ബദരീനാഥ് ഹൈവേയില്‍ ഉരുള്‍ പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ഹൈവേയിലെ കൗഡിയാല ഗ്രാമത്തിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐറിപ്പോര്‍ട്ട് ചെയ്തു. പാറക്കല്ലുകള്‍ക്കിടയില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്ന് പുലര്‍ച്ചെ 5: 20 ന് പൗരി ഗര്‍വാള്‍ ജില്ലയിലെ കൗഡിയാലയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള ബയാസി പോലീസ് സ്‌റ്റേഷന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ ചമോലി ജില്ലയിലെ ഗൗച്ചറിലെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) ക്യാമ്പിന് സമീപവും മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ബദരീനാഥ് ഹൈവേ തടഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com